മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവിനെ ഇടിച്ചിട്ട് വാഹനവുമായി കടന്ന ഡ്രൈവർ അറസ്റ്റിൽ.  അപകടത്തിൽ പ്രവാസി യുവാവ് മരണമടഞ്ഞിരുന്നു.  ഏപ്രില്‍ അഞ്ചിനാണ് ദാരുണമായ അപകടമുണ്ടായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kuwait News: താമസ സ്ഥലത്ത് വന്‍തോതില്‍ മദ്യ നിര്‍മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിൽ


ഇയാളെ ഏഴ് ദിവസം ജയിലിലടയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു.  അപകടം നടന്നത് ഹമദ് ടൗണിന് സമീപം ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലായിരുന്നു.  മരണപ്പെട്ടത് ശുചീകരണ തൊഴിലാളിയായ 34 വയസുള്ള പ്രവാസിയാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്‍താവന പുറത്തിറക്കിയിരുന്നു. 


Also Read: Grahan Yog: സൂര്യ രാഹു സംയോഗം; വരുന്ന 30 ദിവസം ഈ രാശിക്കാർ വളരെയധികം സൂക്ഷിക്കുക, പ്രശ്നങ്ങൾ കടുക്കും! 


 


യുവാവിന്റെ മരണത്തിന് കാരണമായത് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ  പരിക്കേറ്റയാളെ സഹായിക്കാനോ അയാള്‍ക്ക് ആവശ്യമായ വൈദ്യ സഹായം നൽകുകയോ ചെയ്യാൻ തയാറായില്ല.  പകരം ഇയാൾ അപകട സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.