കുവൈത്ത്: താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സബാഹ് അല്‍ സലീം ഏരിയയില്‍ നടത്തിയ റെയ്‌ഡിലാണ് ഇത് കണ്ടെത്തിയത്. ഇവിടെ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.
Also Read: Saudi Arabia: ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു
അനധികൃത മദ്യ നിര്‍മ്മാണം സംബന്ധിച്ച വിവരം അധികൃതര്‍ക്ക് നല്‍കിയത് ഒരു കുവൈത്തി പൗരനാണ്. തുടര്‍ന്ന് അധികൃതർ ഇതിനെ കുറിച്ച് രഹസ്യമായി അന്വേഷണം നടത്തിയ ശേഷം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന നിരവധി പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു.
Also Read: Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ
ഇവിടെ നിന്നും മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍ നിരവധി ബാരലുകളില്‍ നിറച്ചത് അധികൃതർ കണ്ടെത്തിയിരുന്നു ഒപ്പം നിര്‍മാണം പൂര്‍ത്തിയായ മദ്യക്കുപ്പികള്‍, മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി സാധനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
Ramadan 2023: കുവൈത്തിൽ അഞ്ച് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി കുവൈത്തിൽ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയാണ് അവധി. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് എടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം
ഈ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ബാധകമായിരിക്കും. അവധി കഴിഞ്ഞു ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. ഇതിനിടയിൽ പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...