Grahan Yog: സൂര്യ രാഹു സംയോഗം; വരുന്ന 30 ദിവസം ഈ രാശിക്കാർ വളരെയധികം സൂക്ഷിക്കുക, പ്രശ്നങ്ങൾ കടുക്കും!

Surya Gochar In Aries 2023: ജ്യോതിഷ പ്രകാരം ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽപ്രവേശിക്കും. സൂര്യൻ ഈ രാശിയിൽ ശക്തനായിരിക്കുന്നതിനാൽ എപ്പോഴും ശുഭഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്.  എന്നാൽ ഇത്തവണ സ്ഥിതി മറിച്ചാണ്.  അതായത്  രാഹു ഇതിനകം ഈ രാശിയിലുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ ഇരു ഗ്രഹങ്ങളുടെയും സഖ്യം ഗ്രഹണയോഗം സൃഷ്ടിക്കും.  

Written by - Ajitha Kumari | Last Updated : Apr 12, 2023, 01:00 PM IST
  • ജ്യോതിഷ പ്രകാരം ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിക്കും
  • സൂര്യൻ ഈ രാശിയിൽ ശക്തനായിരിക്കുന്നതിനാൽ എപ്പോഴും ശുഭഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്
Grahan Yog: സൂര്യ രാഹു സംയോഗം; വരുന്ന 30 ദിവസം ഈ രാശിക്കാർ വളരെയധികം സൂക്ഷിക്കുക, പ്രശ്നങ്ങൾ കടുക്കും!

Grahan Yuti In Aries: ഏപ്രിൽ 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിലെ രാശിയായ മീന രാശി വിട്ട് മേടത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ മേട രാശിയിൽ നിൽക്കുന്നതിലൂടെ ശുഭഫലങ്ങൾ ലഭിക്കും എന്നാണ്.  എന്നാൽ ഇത്തവണ രാഹുമേട രാശിയിലുണ്ട്. സൂര്യന്റെ സംക്രമം മൂലം രാഹുവും സൂര്യനുമായുള്ള സഖ്യം ഗ്രഹണയോഗം സൃഷ്ടിക്കും. ഇത് മാത്രമല്ല ഈ സംയോഗത്തിൽ ശനിയുടെ നീച ദൃഷ്ടിയും പതിഞ്ഞിട്ടുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജ്യോതിഷ പ്രകാരം അടുത്ത 30 ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം...

Also Read: Shani Nakshatra Parivartan 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടാം വൻ പുരോഗതിയും ധനനേട്ടവും! 

 

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്റെയും രാഹുവിന്റെയും സംയോജനം രൂപപ്പെടാൻ പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മാനസിക സമ്മർദ്ദവും കുടുംബത്തിൽ നിന്ന് കഷ്ടപ്പാടുകളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങൾക്ക്  ചെലവുകൾ വർദ്ധിക്കും. പണം സ്വരൂപിക്കാൻ നിങ്ങൾ കഷ്ടപ്പെടും.  ഈ സമയത്ത് അനാവശ്യ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. നിങ്ങൾ അമ്മയോട് ഇടപടുമ്പോൾ സൂക്ഷിക്കുക, ചിലപ്പോൾ ബന്ധം വഷളായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.

കന്നി (Virgo):  ഈ രാശിയുടെ എട്ടാം ഭാവത്തിൽ ഗ്രഹണയോഗം ഉണ്ടാകാൻ പോകുന്നത്.  കന്നി രാശിക്കാർക്ക് ഈ യോഗം അശുഭകരമായ ഫലങ്ങൾ നൽകും. അപകടങ്ങൾക്ക് ഇരയായേക്കാം,  കുടുംബാംഗങ്ങൾക്ക് ചില അസുഖങ്ങൾ ഉണ്ടാകാം. ഈ കാലയളവിൽ ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക കാരണം ആ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.  ഈ സമയം സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുന്നത് നല്ലത്.  ഓഫീസിലെ സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകും.

Also Read: Gold Smuggling: 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരിൽ യുവാവ് പിടിയില്‍

മകരം (Capricorn):  ഈ രാശിയുടെ നാലാം ഭാവത്തിൽ സൂര്യന്റെയും രാഹുവിന്റെയും സംയോഗം ഒരു ഗ്രഹണയോഗം സൃഷ്ടിക്കും.  ഈ സമയത്ത് കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ശത്രുക്കൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തും. അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തിയുമായി സാമ്പത്തിക ഇടപാടുകളോ നിക്ഷേപങ്ങളോ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഗ്രഹണകാലം വരെ വ്യക്തിയുടെ ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതിയിൽ ഫലം കാണും. വ്യക്തിക്ക് പ്രണയത്തിലും മറ്റും പരാജയം നേരിടേണ്ടി വന്നേക്കാം. ഇത് ദാമ്പത്യ ജീവിതത്തെ ബാധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News