Oman: ഒമാനിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക, അംഗീകാരമുള്ളത് 8 വാക്സിനുകള്‍ക്ക് മാത്രം
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഒമാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശനം ലഭിക്കും.
Oman: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഒമാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശനം ലഭിക്കും.
പ്രവേശന നിരോധനം പിന്‍വലിക്കുന്നതോടെ സ്വന്തം രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഒമാനിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങാം.
എന്നാല്‍, നിബന്ധനകളോടെയാണ് പ്രവാസികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുക. ഒമാന്‍ (Oman) അംഗീകൃത കോവിഡ് വാക്‌സിന്‍ (Covid Vaccine) സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അടുത്തമാസം ഒന്നുമുതല്‍ (September 1) രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരിയ്ക്കുന്നത്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് (Civil Aviation Authority of Oman) ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം, ഒമാനില്‍ പ്രവേശിക്കണമെങ്കില്‍ രാജ്യം അംഗീകരിച്ച 8കോവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖകളും കൈവശമുണ്ടായിരിക്കണം. കൂടാതെ, ഒക്ടോബര്‍ 1 മുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിയ്ക്കണമെന്നത് നിര്‍ബന്ധമാണ്.
Also Read: Oman: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍, സെപ്റ്റംബര്‍ 1 മുതല്‍ പ്രവേശാനാനുമതി
ഒമാനില്‍ അംഗീകാരമുള്ള വാക്സിനുകള്‍ ചുവടെ: -
1. ഫൈസര്‍-ബയോണ്‍ടെക്ക്
2. ഓക്സ്ഫഡ് -ആസ്ട്രാസെനക്ക
3. ആസ്ട്രാസെനക്ക-കോവിഷീല്‍ഡ്
4. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍
5. സിനോവാക്
6. മൊഡേണ
7. സ്പുട്നിക്
8. സിനോഫാം
Also Read: Oman: വിസ നടപടികള്‍ പുനരാരംഭിക്കാന്‍ ഒമാന്‍, പ്രവേശനം Covid മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം
ഇന്ത്യയില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്‌സിന്‍ (Covishield Vaccine) ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശാനാനുമതി അനുവദിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...