Oman: വിസ നടപടികള്‍ പുനരാരംഭിക്കാന്‍ ഒമാന്‍, പ്രവേശനം Covid മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രം

വിസ നടപടികള്‍  പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍.  എന്നാല്‍,  Covid മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രമേ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കൂ.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 06:59 PM IST
  • വിസ നടപടികള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. Covid മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രമേ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കൂ.
  • കോവിഡ്​ (Covid-19)വ്യാപിച്ച സാഹചര്യത്തിലാണ് ഒമാന്‍ (Oman) വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.
  • സെപ്റ്റംബര്‍ 1 മുതല്‍ വിസാ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ്​ നടപടി.
Oman: വിസ നടപടികള്‍ പുനരാരംഭിക്കാന്‍ ഒമാന്‍, പ്രവേശനം  Covid മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രം

Oman: വിസ നടപടികള്‍  പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍.  എന്നാല്‍,  Covid മാനദണ്ഡങ്ങള്‍ പാലിച്ച്‌​ മാത്രമേ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കൂ.  

കോവിഡ്​   (Covid-19) വ്യാപിച്ച സാഹചര്യത്തിലാണ് ഒമാന്‍  (Oman) വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.  സെപ്റ്റംബര്‍ 1 മുതല്‍  വിസാ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഒമാന്‍  സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ്​ നടപടി.

എന്നാല്‍,  വിദേശികള്‍ക്ക് പ്രവേശനത്തിന്  നിബന്ധനകള്‍ പാലിച്ചിരിയ്ക്കണം.  അതായത് 
രണ്ട്​ ഡോസ്​​  കോവിഡ്  വാക്​സിന്‍  (Covid Vaccine) അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ വിദേശികള്‍ക്ക് ഒമാനിലേക്ക്​ പ്രവേശിക്കാം​.

കൂടാതെ,  ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധിയും  നീട്ടി നല്‍കിയിട്ടുണ്ട്​. കാലാവധി നീട്ടിയതിന്​ പ്രത്യേക ഫീസ്​ ചുമത്തില്ല. രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ ROP വെബ്​സൈറ്റിലൂടെ  കാലാവധി നീട്ടിയത്​ മനസിലാക്കാന്‍ സാധിക്കും.

Also Read: Oman: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍, സെപ്റ്റംബര്‍ 1 മുതല്‍ പ്രവേശാനാനുമതി

ആറു മാസത്തിലധികം സമയം രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ സ്പോണ്‍സറുടെ അപേക്ഷയിലാണ്​ പ്രവേശനാനുമതി ലഭിക്കുക.  ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അവിഷ്ക്കരിച്ചതായി  ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍  വിദേശികളുടെ വിസ പുതുക്കുന്നതിന്​ ഒരു ഡോസ്​ വാക്​സിന്‍ നിര്‍ബന്ധമാണ്.  എന്നാല്‍,  ഒക്​ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചിരിക്കേണ്ടത്  നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒമാന്‍   സെപ്റ്റംബര്‍ 1 മുതല്‍  ഇന്ത്യക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News