Dubai ജൂൺ 23 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് പ്രവേശന അനുമതി നൽകി, കൂടാതെ മറ്റ് ചില നിബന്ധനകളുമുണ്ട്
ഇന്ത്യയെ കൂടാതെ നൈജീരിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമാണ് ദുബായ് യാത്ര വിലക്ക് നീക്കിയിരിക്കുന്നത്. ജൂൺ 23 മുതലാണ് നിയന്ത്രണം ഒഴിവാക്കുന്നത്.
Dubai : കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് യുഎഇ (UAE) ഏർപ്പെടുത്തിയ വിലക്ക് നീക്കി ദുബായ് (Dubai). യുഎഇ റെസിഡൻസി വിസ (UAE Residency Visa) ഉള്ളവർക്കും യുഎഇ അനുമതി നൽകിട്ടുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമെ ഇപ്പോൾ പ്രവേശന അനുമതിയുള്ളു.
ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അധ്യക്ഷൻ ദുബായ് ദുരന്ത നിവരാണ അതോറിറ്റിയുടെ ഉന്നതധികാര സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയെ കൂടാതെ നൈജീരിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമാണ് ദുബായ് യാത്ര വിലക്ക് നീക്കിയിരിക്കുന്നത്. ജൂൺ 23 മുതലാണ് നിയന്ത്രണം ഒഴിവാക്കുന്നത്. എന്നാൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടിയിരുന്നു
ALSO READ : Bahrain ഇന്ത്യയിൽ നിന്നുള്ളവർക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു
ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള നിബന്ധകൾ ഇവയാണ്
.യുഎഇയിൽ അനുമതിയുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചരിക്കണം. അതായത് കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. എന്നാൽ ഇന്ത്യയിൽ അനുമതിയുള്ള കൊവാക്സിൻ സ്പുട്ണിക് വിക്കും യുഎഇ അംഗീകരാമില്ലാത്തവയാണ്. അതുകൊണ്ട് വാക്സിൻ സ്വീകരിക്കുമ്പോൾ കൊവിഷീൽഡ് തന്നെ എടുക്കുക
ദുബായിലേക്ക് യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പുള്ള കോവിഡ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. കോവിഡ് പിസിആർ ഫലത്തിൽ ക്യുആർ കോഡ് നിർബന്ധമാണ്. യുഎഇ പൗരന്മാർക്ക് ടെസ്റ്റ് നിർബന്ധമില്ല.
വിമാനത്തിൽ കയറുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് വിധേയരാകണം.
വിമാനം ദുബായിൽ എത്തിയതിന് ശേഷം വീണ്ടും കോവിഡ് പിസിആർ ടെസ്റ്റിന് എല്ലാവരും വിധേയരാകണം
ടെസ്റ്റ് ഫലം വരുന്നത് വരെ എല്ലാ യാത്രക്കാരും നിർബന്ധമായി ഇൻസ്റ്റിറ്റ്യൂണൽ ക്വാറന്റീനിൽ പോകണം. ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതിനാൽ ഒരു ദിവസമാകും ക്വാന്റീൻ.
മറ്റ് രാജ്യങ്ങളിൽ വഴി ദുബായിൽ എത്തുന്ന രാജ്യക്കാർക്കും ഈ നിയമം ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy