Manama : ഇന്ത്യ (India) അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ തൊഴിൽ വിസകൾ (Job Visa) നൽകുന്നത് ബഹ്റൈൻ (Bahrain) താൽക്കാലികമായി നിർത്തിവെച്ചു. ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് താൽക്കാലികമായി തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്.
കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരിക്കുന്ന രാജ്യത്തെയാണ് ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളെയാണ് ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ALSO READ: UAE മൂന്ന് രാജ്യക്കാർക്കും നേരിട്ടുള്ള യാത്ര വിലക്ക് ഏർപ്പെടുത്തി
കോവിഡ് രണ്ടാം തരംഗം വ്യാപനം വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബഹ്റൈനെ കുടാതെ യുഎഇയും സൗദി അറേബ്യയും ഓമാനും മറ്റ് ജിസിസി രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.
ALSO READ: UAE ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി, വിലക്ക് അടുത്ത മാസം ആറ് വരെ
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ബഹ്റൈൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഈ രാജ്യങ്ങലെ കോവിഡ് സ്ഥിതി വില ഇരുത്തിയതിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.