ദുബായ്: ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചത് മലയാളികളടക്കമുള്ള പ്രവാസികളുടെ ഭക്ഷണത്തിന്‍റെ രുചി കുറച്ചു!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ സവാളയുടെ കയറ്റുമതി നിരോധിച്ചതുമൂലം തിരിച്ചടി നേരിടുന്നത് പ്രവാസികളാണ്. ഇന്ത്യയില്‍നിന്നുള്ള സവാളയ്ക്ക് പകരം ഇവര്‍ക്ക് പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാള ഉപയോഗിക്കേണ്ടി വരികയാണ്‌ ഇപ്പോള്‍. രുചിയില്‍ ഇന്ത്യന്‍ സവാളയ്ക്കു തുല്യമാകില്ല മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സവാളകള്‍ എന്നാണ് പ്രവാസികള്‍ പറയുന്നത്. 
നമ്മുടെ നാടന്‍ വിഭവങ്ങള്‍ക്കു ചെറുതായെങ്കിലും രുചിമാറ്റമുണ്ടാകാം എന്ന് അവര്‍ അഭിപ്രായപ്പെടുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക ഗ്രോസറികളില്‍ സവാളയ്ക്കു 4 ദിര്‍ഹം 50 ഫില്‍സ് വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയ്ക്ക് വില കുറവാണ്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കിസ്ഥാന്‍ സവാളയ്ക്ക് 2 ദിര്‍ഹവും ഈജിപ്ഷ്യന്‍ സവാളയ്ക്ക് 1.70 ദിര്‍ഹവുമാണ് ഏകദേശ വില.


രാജ്യത്ത് കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍ ഉള്ളത്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.


കനത്ത മഴയടക്കമുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ കൂടിയത്. ഇന്ത്യയില്‍ ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ