Kozhikode : കോവിഡ് വ്യാപനത്തെ തുടർന്ന  നിർത്തിവെച്ച് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റ്  സർവീസ് ഉടൻ ആരംഭിക്കുമെന്ന് സൂചന നൽകി വിമാന കമ്പിനികൾ. ജൂലൈ 15 മുതൽ കോഴിക്കോട് (Kozhikode) ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് (Dubai) ടിക്കറ്റ് വിൽപന ആരംഭിച്ചരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ യുഎഇ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്കുള്ള വിലക്ക് പിൻവലിച്ചിട്ടു പോലുമില്ല. അങ്ങനെ നിൽക്കവെയാണ് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, വിസ്താര, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികൾ ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.


ALSO READ : UAE: Sinopharm വാക്സിന്‍ എടുത്തവര്‍ക്ക് ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം


ജൂലൈ 16 മുതലുള്ള ടിക്കറ്റുകളാണ് എമിറേറ്റ്സ് വിൽപന ആരംഭിച്ചിരിക്കുന്നത്. അതിലെ എക്കണോമിക്ക് ക്ലാസിന്റെ എല്ലാ ടിക്കറ്റുകളും വിറ്റു പോയിയെന്ന് വിമാന കമ്പിനി അറിയിച്ചു. നിലവിൽ ഒന്നരലക്ഷത്തിലധികം വില വരുന്ന ബിസിനെസ് ഫസ്റ്റ് കാസ് ടിക്കറ്റുകളാണ് എമിറേറ്റസിൽ ഇനി ബുക്കിങിനായി ബാക്കിയുള്ളത്. ഫ്ലൈ ദുബായി 27 മുതലുള്ള ടിക്കറ്റുകളാണ് വിൽക്കുന്നത്.


ALSO READ : NRI Issues : പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു


വിസ്താരയിൽ ജൂലൈ 15-16 തിയതികളിൽ ടിക്കറ്റുകളാണ് വിൽപന നടത്തുന്നത്. മുംബൈയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസ്. ഇൻഡിഗോ കണക്ഷൻ ഫ്ലൈറ്റും നേരിട്ടുള്ള ഫ്ലൈറ്റും സർവീസും നടത്തുന്നുണ്ട്. 17,500 രൂപയാണ് കണക്ഷൻ ഫ്ലൈറ്റിന്, നേരിട്ടുള്ള സർവീസ് 23,000ത്തിൽ അധികം രൂപയാണ് ചിലവ്. മുംബൈയിൽ നിന്നാണ് ഇൻഡിഗോയുടെ സർവീസും ആരംഭിക്കുന്നത്.


ALSO READ : Covid Vaccination: ദുബായിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു


സ്പൈസ് ജെറ്റാണ് കോഴിക്കോട് ദുബായി സർവീസ് നടത്തുന്നത്. കോഴിക്കോടിനെ കൂടാതെ മംഗലപുരത്ത് നിന്നും സ്പൈസ് ജെറ്റ് സർവീസ് നടത്തുന്നുണ്ട്. ജൂലൈ 16 മുതലുള്ള ടിക്കറ്റുകളാണ് വിൽപന നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.