NRI Issues : പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു

WHO യുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി GCC രാജ്യങ്ങൾ നൽകുന്നില്ല.  ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 11:21 PM IST
  • WHO യുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി GCC രാജ്യങ്ങൾ നൽകുന്നില്ല.
  • ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്.
  • അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്നു
  • ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ സർക്കാരുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളം കത്തയിച്ചിരിക്കുന്നത്
NRI Issues : പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു

Thiruvananthapuram : ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി വിദേശകാര്യ മന്ത്രാലയം (External Affairs Ministry) ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കേരളത്തിനായി ചീഫ് സെക്രട്ടറി വി.പി ജോയിയാണ് (VP Joy) വിദേശകാര്യ സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള GCC രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതിൽ പ്രവാസി കേരളീയർ എത്തുന്നു. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന അവസ്ഥയുമുണ്ട്. 

ALSO READ : വ്യത്യസ്ത കമ്പനികളുടെ Covid Vaccine സ്വീകരിക്കാന്‍ അനുമതി നല്‍കി Saudi, ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി GCC രാജ്യങ്ങൾ നൽകുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. കൂടാതെ വിദേശത്തു നിന്നും ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്ന് കേരളം കത്തിലൂടെ വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചു.

ALSO READ : Covid 19 : പ്രവാസികൾക്ക് യുഎഇയിലേക്ക് തിരികെ മടങ്ങാൻ സൗകര്യത്തിന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നു

ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ സർക്കാരുമായി ചർച്ച ചെയ്ത് നാട്ടിൽ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിയോട് കേരളം കത്തിലൂടെ ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News