ദുബായ്: വേള്‍ഡ് പ്രഫഷണല്‍ റസ്‌ലിംഗ് ഹബ് (WPWH) ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ പ്രോ റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ് (IPWC) 2024 ഫെബ്രുവരി 24ന് ദുബൈ ശബാബ് അല്‍ അഹ്‌ലി ക്ലബിൽ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിംഗും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സഈദും തമ്മിലാണ് തീപാറുന്ന പോരാട്ടം നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദേശീയ ദിനവും വിമോചന ദിനവും; രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്


കരുത്തും കായിക മികവും ഗുസ്തിയിലെ തന്ത്രങ്ങളും മാറ്റുരയ്ക്കുന്ന ശ്രദ്ധേയ മല്‍സരമാകുമിതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.   സന്‍ഗ്രാം സിംഗ് ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച വെക്കാന്‍ റിംഗില്‍ വീണ്ടുമെത്തുന്നത്.  സന്‍ഗ്രാം സിംഗ് ഡബ്‌ള്യു.പി.ഡബ്‌ള്യു.എച്ച് ബ്രാന്റ് അംബാസഡറും പ്രമോട്ടറുമാണ്. മല്‍സരം ഒരുക്കുന്നത് ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ്. രാജ്യാന്തര റസ്‌ലിംഗ് സെന്‍സേഷനുകളായ ഇല്യാസ് ബെക്ബുലാടോവ്, 2017 ലെ യൂറോപ്യന്‍ റസ്‌ലിംഗ് ചാമ്പ്യന്‍ വേഴ്‌സസ് ഡാമണ്‍ കെംപ്, ആന്‍ഡ്രിയ കരോലിന, ഒളിംപ്യന്‍ വേഴ്‌സസ് വെസ്‌കാന്‍ സിന്തിയ, ഒളിംപ്യന്‍ ബദര്‍ അലി, അറബ് ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് വേഴ്‌സസ് എംബോ ഇസോമി ആറോണ്‍, സ്വര്‍ണ മെഡല്‍ ജേതാവ് ഗെയിംസ് ഓഫ് ലാ ഫ്രാങ്കോഫോണിസ്റ്റ്, മിമി ഹ്രിസ്‌തോവ, ഒളിംപ്യന്‍ വേഴ്‌സസ് സ്‌കിബ മോണിക എന്നിവര്‍ മല്‍സരത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോർട്ട്.


Also Read: കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


ഇന്റര്‍നാഷണല്‍ പ്രോ റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ് 2024 പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഗുസ്തി താരങ്ങളുടെ അസാമാന്യ ശേഷിയും ശക്തിയും പ്രകടിപ്പിക്കുന്ന ആവേശകരമായ കായിക കാഴ്ചകള്‍ക്കായി നാമെല്ലാം കാത്തിരിക്കുകയാണെന്നും യുവാക്കളെ പ്രചോദിപ്പിക്കാനും പ്രഫഷണല്‍ ഗുസ്തിയുടെ ലോകത്ത് പ്രായം ഒരു തടസ്സമല്ലെന്ന് ഊന്നിപ്പറയാനുമുള്ള മികച്ച വേദിയായി ഈ തിരിച്ചുവരവ് മാറുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നുമാണ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ഡബ്‌ള്യു.പി.ഡബ്‌ള്യു.എച്ചിന്റെ പര്‍വീണ്‍ ഗുപ്ത പറഞ്ഞത്.  മാത്രമല്ല ലോകമെങ്ങുമുള്ള ഗുസ്തി പ്രഫഷണലുകളെയും അമേച്വറുകളെയും ആകര്‍ഷിക്കാന്‍ ദുബൈയിലെ ഈ ചാംപ്യന്‍ഷിപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Also Read: ബുധന്റെ അസ്തമയം; ഈ രാശിക്കാർക്ക് നൽകും പ്രമോഷനും ധനനേട്ടവും!


ഗുസ്തി കായിക രംഗത്തെ ഈ അവിസ്മരണീയ ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനാകുന്നതില്‍ ദുബൈക്ക് അഭിമാനമുണ്ടെന്ന് സംരംഭകന്‍ ഇമ്രാന്‍ അഹമ്മദ് പറഞ്ഞു. വൈവിധ്യവും ആവേശകരവുമായ വിനോദങ്ങള്‍ക്ക് ആഗോള വേദിയൊരുക്കാനുള്ള ദുബൈ നഗരത്തിന്റെ പ്രതിബദ്ധതയുമായി ഈ ഇവന്റ് തികച്ചും യോജിക്കുന്നു. ചുറ്റുമുള്ള ഗുസ്തി പ്രേമികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചാമ്പ്യന്‍ഷിപ് കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.