റിയാദ്: നീണ്ട ഇടവേളക്ക് ശേഷം റിയാദിൽ ഇറാന്‍ എംബസി നാളെ വീണ്ടും തുറക്കും. ഇക്കാര്യം നയതന്ത്ര വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. മാര്‍ച്ച് 10 ന് ബെയ്ജിംഗില്‍ വെച്ചാണ് ഇരു രാജ്യങ്ങളും  കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംബസി പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ സ്വദേശി ദമ്പതികള്‍ മരിച്ചു; 2 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്


സൗദിയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിതനായ അലി രിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ നാളെ വൈകുന്നേരം ആറ് മണിക്കാണ് ഇറാന്‍ എംബസി വീണ്ടും തുറക്കുന്നത്. ഇതിനു മുന്നോടിയായി സമഗ്രമായ അറ്റകുറ്റപ്പണികള്‍ എംബസി കെട്ടിടത്തില്‍ നടത്തിയിട്ടുണ്ട്. ഇറാനിലെ മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന്‍ അംബാസഡറായിരുന്ന അലി ഇനായത്തി ഇപ്പോൾ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്. ഇദ്ദേഹത്തെ സൗദിയിലെ പുതിയ ഇറാന്‍ അംബാസഡറായി നിയമിച്ചതായി ഇറാന്‍ ഡെയ്‌ലി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.


Also Read: വരുന്ന 16 മാസം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! സമ്പത്തിൽ വൻ വർധനവുണ്ടാകും


ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിൽ


കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. കണ്ണൂരിൽ  നിന്നുള്ള ഐ.എക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് രാവിലെ അഞ്ച് മണിയോടെ ജിദ്ദ വിമാനത്താവളത്തിലെത്തിയത്. 73 പുരുഷൻമാരും 72 സ്ത്രീകളുമുൾപ്പെടുന്ന ആദ്യ സംഘം നടപടികളെല്ലാം പൂർത്തിയാക്കി ആറര മണിയോടെ ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലേക്ക് യാത്ര തിരിച്ചു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സഹായിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം മലയാളി സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നതുകൊണ്ട് നടപടികളെല്ലാം പെട്ടെന്ന് പൂർത്തീയാക്കാനായി.  രാവിലെ 8:10 ഓടെ മക്കയിലെത്തിയ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചകനെ മദീന വാസികൾ സ്വാഗതം ചെയ്ത കവിതാശകലം ഉരുവിട്ട് അവർ ഓരോ ഹാജിയെയും പ്രൗഢഗംഭീരമായി സ്വീകരിച്ചു. ഓരോ ഹാജിയുടെയും കൈപിടിച്ച് ബസ്സിൽ നിന്നിറ അവരെ റൂമുകളിലെത്തിച്ചു. ലഘു ഭക്ഷണങ്ങളും ഈന്തപ്പഴവും മധുരവും കഞ്ഞിയും വിളമ്പി. കുടുംബങ്ങളായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ തീർത്ഥാടകരുടെ മനം കവർന്നിരുന്നു. വിവിധ  മലയാളി സംഘടനകൾക്ക് കീഴിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് സേവനരംഗത്തുണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.