Dubai : സിനിമ നടന്മാർക്ക് പിന്നാലെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യുഎഇയുടെ ഗോൾഡൻ വിസ (UAE Golden Visa). ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് (Humanitarian) ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‍‌ലിയാര്‍ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യുഎഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻനിർത്തിയാണ് കാന്തപുരത്തെ യുഎഇ ആദരിച്ചത്.


ALSO READ : UAE Golden Visa നല്‍കുന്നത് കേരളത്തിലെ കിറ്റ്‌ വിതരണം പോലെയായി, തനിക്കും ഒരു വെങ്കല വിസയെങ്കിലും...!! പരാതിപ്പെട്ട് സന്തോഷ്‌ പണ്ഡിറ്റ്‌


ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൾ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരെ സന്തോഷവും നന്ദിയും അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു.


ALSO READ : UAE Golden Visa: നടി ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ


വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കാണ് യുഎഇ ഭരണകൂടം 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ വിവിധ നടന്മാർക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.