തൊഴില്‍ - താമസ നിയമലംഘനം; കുവൈറ്റിൽ സ്ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികൾ അറസ്റ്റിൽ
അറസ്റ്റിലായവരെ തുടർ നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം നാട് കടത്തും.
കുവൈറ്റിൽ തൊഴില്‍ - താമസ നിയമലംഘനം നടത്തുന്ന പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. പരിശോധനകളുടെ ഭാഗമായി കുവൈറ്റിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് 67 പ്രവാസികളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെ വിവിധ കേസുകൾ ചാർജ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിലെ തൊഴിൽ നീയമങ്ങൾ ലംഘിച്ച് വിവിധയിടങ്ങളിൽ ജോലി ചെയ്തിരുന്നവരെയും താമസ നിയമങ്ങള്‍ ലംഘിച്ച് താമസിച്ചിരുന്നവരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുവൈറ്റ് വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് മാന്‍പവര്‍ അതോറിറ്റി എന്നിവ ചേർന്ന് സംയുക്തമായി ആണ് പരിശോധനകൾ നടത്തിയത്. പരിശോധനകളിൽ പബ്ലിക് മാന്‍പവര്‍ അതോറിറ്റി 2 നിയമലംഘനങ്ങളും വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും മുനിസിപ്പാലിറ്റി മൂന്ന് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: UAE: 15 ലക്ഷം ഭക്ഷണപ്പൊതി ഇന്ത്യയിൽ വിതരണം ചെയ്ത് യുഎഇ
റിപ്പോർട്ടുകൾ അനുസരിച്ച് അധികൃതർ പിടിയിലായ എല്ലാവരെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. ഇവരെ തുടർ നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം നാട് കടത്തും. കൂടാതെ ഇത്തരത്തിൽ നാട് കടത്തുന്നവർക്ക് പിന്നെ കുവൈറ്റിൽ പ്രവേശിക്കാൻ കഴിയില്ല. കൂടാതെ കുറച്ച് നാളുകൾക്ക് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കാനും ഇവർക്ക് വിലക്ക് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലും നിരവധി പേരെ ഇത്തരത്തിൽ നാട് കടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...