UAE: 15 ലക്ഷം ഭക്ഷണപ്പൊതി ഇന്ത്യയിൽ വിതരണം ചെയ്ത് യുഎഇ

UAE: താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റികൾക്കും ഭക്ഷണം സംഭാവന ചെയ്തു

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 01:48 PM IST
  • 15 ലക്ഷം ഭക്ഷണപ്പൊതി ഇന്ത്യയിൽ വിതരണം ചെയ്ത് യുഎഇ
  • വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്‌തു
UAE: 15 ലക്ഷം ഭക്ഷണപ്പൊതി ഇന്ത്യയിൽ വിതരണം ചെയ്ത് യുഎഇ

അബുദാബി: വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്തതായി യുഎഇ. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും നിർധനർക്കും ഭക്ഷണം എത്തിക്കുന്നതിനായി കഴിഞ്ഞ റമസാനിൽ യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയിൽ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യാസമില്ലാതെ 1,537,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.

Also Read: ദുബായ് വാഹനാപരിശോധനാ കേന്ദ്രങ്ങളിലെ സമയം ആർടിഎ ഏകീകരിച്ചു; പുതിയ സമയം ഇന്നുമുതൽ

ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 10 ലക്ഷം ഭക്ഷണ പൊതികൾ നൽകി. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു. 7 ഏഷ്യൻ രാജ്യങ്ങളിലായി 25 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

Also Read: Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ

വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മേൽനോട്ടം വഹിക്കുന്നത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ്. 60 കോടി ഭക്ഷണപ്പൊതികൾ അഭ്യുദയകാംക്ഷികളുടെ സംഭാവനയിൽ നിന്നും 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വന്തം നിലയ്ക്കും സംഭാവന നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

മദ്യവില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി യുഎഇ

ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് പുതിയ നിയമവുമായി യുഎഇ രംഗത്ത്. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നൽകിയിരിക്കുന്നത്. പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത് അബുദാബി ടൂറിസം മന്ത്രാലയമാണ്.  

Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

യുഎഇയുടെ പുതിയ മദ്യനയം അനുസരിച്ച് മദ്യത്തില്‍ ആള്‍ക്കഹോളിന്റെ അളവ് 0.3 ശതമാനമായിരിക്കണമെന്നാണ്. വിനാഗിരിയുടെ രുചി, ഗന്ധം എന്നിവ വൈനില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. പൂര്‍ണ്ണമായും ഒഴിവാക്കണം. കാരമലിന്റേതൊഴിച്ച് കാരമലിന്റേതൊഴിച്ച് കൃത്രിമ മധുരവും സുഗന്ധങ്ങൾ, നിറങ്ങൾ എന്നിവയിൽ നിന്ന് മുക്തമായിരിക്കണമെന്നും  പുതിയ മദ്യ നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ശുചിത്വമുള്ള പരിസരങ്ങളില്‍വെച്ച് ഉല്‍പന്നങ്ങള്‍ തയ്യാറാക്കണം. മദ്യ ഉല്‍പന്നങ്ങള്‍ വൃത്തിയുള്ള പാക്കറ്റുകളിലാക്കി വേണം കണ്ടെയിനറുകളിലെത്തിക്കാന്‍. ഉല്‍പന്നങ്ങള്‍ കേടുവരാതിരിക്കാനാണ് ഇത്തരം മുന്‍ കരുതലുകളെടുക്കുന്നതെന്നും പുതിയ മദ്യ വില്പന നയം വിശദമാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News