അബുദാബി: പരസ്യമായി പൊതുയിടങ്ങളിലിരുന്ന് മദ്യപിച്ചതിന് മലയാളികളുൾപ്പെടെ നിരവധി വിദേശികള്‍ പിടിയിൽ. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്ന പ്രവണതകൾ വ്യാപകമായതായി അപ്രതികളാ ലഭിച്ചതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.  പരിശോധന ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഫാമിൽ രണ്ട് പ്രവാസികളുടെ മൃതദേഹം; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍!


കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12 ൽ നടത്തിയ പരിശോധനയിലാണ് മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾ പിടിയിലാകുന്നത്. ഇവരെ താമസസ്ഥലങ്ങൾക്ക് സമീപമുളള പൊതു സ്ഥലത്തിരുന്നു മദ്യപിച്ചതിനാണ് പിടികൂടിയത്.  പ്രതികളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ  തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.


Also Read: Budhaditya Rajayoga: സെപ്റ്റംബർ 16 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!


വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാൻ യുഎഇയിൽ അനുമതിയുണ്ട്. അതുപോലെ താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. എന്നാൽ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കരുതെന്ന് നിയമമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.