Kuwait News: ഫാമിൽ രണ്ട് പ്രവാസികളുടെ മൃതദേഹം; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍!

Kuwait News: മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ യൂണിറ്റിന് വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Written by - Ajitha Kumari | Last Updated : Aug 21, 2023, 09:29 PM IST
  • കുവൈത്തിലെ ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
  • അബ്ദാലിയിലെ ഒരു ഫാമിലാണ് പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട്
  • സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്
Kuwait News: ഫാമിൽ രണ്ട് പ്രവാസികളുടെ മൃതദേഹം; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍!

കുവൈത്ത്: കുവൈത്തിലെ ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അബ്ദാലിയിലെ ഒരു ഫാമിലാണ് പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതെന്ന്  റിപ്പോര്‍ട്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Also Read: Type C Charger: സി ടൈപ്പ് ചാർജർ നിർബന്ധം; സൗദി നിയമം കർശനമാക്കി

മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ യൂണിറ്റിന് വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇരുവരുടെയും ശരീരങ്ങളില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ ഉണ്ടായിരുന്നു.  കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായുള്ള അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ദുബായിൽ സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും

ദുബായിൽ സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകൾ ഈ മാസം 28 ന് തുറക്കും.  അതുപോലെ ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നതും ഇതേ ദിവസമായിരിക്കും.  ഈ 2 വിഭാഗം  സ്കൂളുകൾക്കും ഡിസംബർ 11 മുതൽ ജനുവരി 2 വരെ ശൈത്യകാല അവധിയായിരിക്കും.

Also Read: Budhaditya Rajayoga: സെപ്റ്റംബർ 16 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!

അതുപോലെ സെപ്തംബറിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ വസന്തകാല അവധിയുണ്ടാകും. ജൂൺ 28 വരെ അധ്യയന വർഷത്തിൽ ക്ലാസുകൾ ഉണ്ടാകും. ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം മാർച്ച് 31വരെയാകും അധ്യയന വർഷം. ഇക്കാര്യം 2023-2024 അധ്യയന വർഷത്തിലേക്കുള്ള  കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. തീയതികളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പിന്നീട് അറിയിക്കും.

Also Read: Shani Vakri 2023: നവംബർ 3 വരെ ഈ രാശിക്കാർക്കുണ്ടാകും ശനി കൃപ, ലഭിക്കും ധനനേട്ടവും അഭിവൃദ്ധിയും!

ഇതിനിടയിൽ ദുബായിൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഒപ്പം കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും നി​ർ​ദ്ദേ​ശിച്ചിട്ടുണ്ട്. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മു​ത​ൽ അ​ബുദാ​ബി വ​രെ മി​ക്ക എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത ​മ​ഴ​യാ​ണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ​മേ​ഖ​ല​യി​ലെ​ല്ലാം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News