പ്രവാസികൾക്കായുള്ള നോർക്ക രജിസ്ട്രേഷനിൽ വൻതിരക്ക്
www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമായാണ് ഈ രജിസ്‌ട്രേഷന്‍ നടത്തുന്നത്.
തിരുവനന്തപുരം: നാട്ടിലേയ്ക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക തുടങ്ങിയ ഓൺലൈൻ രജിസ്ട്രേഷന് വൻതിരക്ക്. വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേർ രജിസ്റ്റര്‍ ചെയ്തതായിട്ടാണ് റിപ്പോർട്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയതു കൊണ്ട് ഇന്നലെ വൈകുന്നേരമാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്‌ട്രേഷനായുളള നോര്‍ക്ക വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്.
Also read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വെട്ടി കുറയ്ക്കാൻ ഒരു നീക്കവും ഇല്ല
www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമായാണ് ഈ രജിസ്‌ട്രേഷന്‍ നടത്തുന്നത്.
ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍ , സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്നു ഇതിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ ആരും തിരക്ക് കൂട്ടേണ്ടെ കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോര്‍ക്ക ഉടന്‍ തുടങ്ങുമെന്നാന്നും അറിയിച്ചിട്ടുണ്ട്.