റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം പല പല മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. വിദേശികള്‍ കൂടുതലായും ജോലി ചെയ്തിരുന്ന പല മേഖലകളിലും സ്വദേശികള്‍ ആധിപധ്യം ഉറപ്പിച്ചുകഴിഞ്ഞു. പൊതുവേ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വദേശികള്‍ തത്പരരയിരുന്നില്ല. പക്ഷെ ഇന്ന് കഥ മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ വിജയകരമായി സ്വദേശിവത്കരണം നടപ്പാക്കാന്‍ കഴിഞ്ഞു എന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വ്യക്തമാക്കി. ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹിന്‍റെ അഭിപ്രായത്തില്‍ ഗതാഗതരംഗത്ത് കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഇതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും. ഓണ്‍ലൈന്‍ ടാക്‌സി ക്കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കും. കമ്പനികളുടെ സേവന നിലവാരം നിരീക്ഷിക്കുന്നതിന് 'വസല്‍' എന്നപേരില്‍ ഇ-പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.


ഒരു സമയത്ത് യൂബര്‍, കരീം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സിസേവനം നല്‍കുന്ന കമ്പനികള്‍ വിദേശികളുടെ കുത്തകയായിരുന്നു. എന്നാല്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിനുശേഷം സ്വദേശി ജീവനക്കാരുടെ എണ്ണം 10 ശതമാനത്തില്‍നിന്ന് 95 ശതമാനമായി ഉയര്‍ന്നു.


സൗദിയിലെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജോലിചെയ്തിരുന്ന 90,000 വിദേശികള്‍ക്ക് പകരം സ്വദേശികള്‍ക്ക് തൊഴില്‍കണ്ടെത്താന്‍ കഴിഞ്ഞതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സ്വദേശിവത്കരണത്തിന് ശേഷം ഒന്നരലക്ഷം സ്വദേശികള്‍ ഓണ്‍ലൈന്‍ ടാക്‌സിമേഖലയില്‍ ജോലി നേടിയതായും അതോറിറ്റി പ്രസിഡന്റ് വ്യക്തമാക്കി.