Muscat: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍.   ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കാനുള്ള തീരുമാനവുമായി Oman അധികൃതര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നിബന്ധനകളോടെയാണ് പ്രവേശനത്തിന് അനുമതി നല്‍കുക.   ഒമാന്‍ അംഗീകൃത കോവിഡ് വാക്‌സിന്‍  (Covid Vaccine) സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ (September 1) രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതായി ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി  (Civil Aviation Authority of Oman) അറിയിച്ചു. 


ഇന്ത്യയില്‍ ലഭ്യമായ  കോവിഷീല്‍ഡ് വാക്‌സിന്‍  (Covishield vaccine) ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. കോവിഷീല്‍ഡ് വാക്‌സിന്‍റെ  രണ്ടാം ഡോസ്  സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശാനാനുമതി അനുവദിച്ചിട്ടുള്ളത്.


Also Read: Indian passport: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യുഎഇ


കോവിഡ് വ്യാപനം രൂക്ഷമായ  പശ്ചാത്തലത്തിലാണ് ഏപ്രില്‍ മുതല്‍  ഒമാന്‍  ഇന്ത്യക്കാര്‍ക്ക്  പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്.നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ്  ഇളവ് അനുവദിച്ചത്. 


 ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്  ഒമാന്‍ ഇളവ് പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.