Indian passport: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യുഎഇ

കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിൽ പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 08:22 PM IST
  • ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ യുഎഇയിൽ എത്താൻ സാധിക്കും
  • ഇന്ത്യയ്ക്ക് പുറമേ നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും
  • കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ യുഎഇ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയിരുന്നു
  • ആദ്യ ദിവസവും തുടർന്ന് ഒമ്പതാം ദിവസവും പിസിആർ ടെസ്റ്റിന് വിധേയമാകണമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു
Indian passport: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യുഎഇ

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് (Indian passport) ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യുഎഇ. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിൽ പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുകയെന്ന് ​ഗൾഫ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു.

ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ (Tourist visa) യുഎഇയിൽ എത്താൻ സാധിക്കും. ഇന്ത്യയ്ക്ക് പുറമേ നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ യുഎഇ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയിരുന്നു.

ALSO READ: Afghanistan: അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി; യുഎസിനെ വിമർശിച്ച് ടോണി ബ്ലെയർ

ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ ആദ്യ ദിവസവും തുടർന്ന് ഒമ്പതാം ദിവസവും പിസിആർ ടെസ്റ്റിന് വിധേയമാകണമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. യുഎഇ സ്വദേശികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും വാക്സിനേഷൻ കൂടാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കും. ​ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര പ്രതിനിധികൾക്കും ജീവനക്കാർക്കും വാക്സിനെടുക്കാതെ യാത്ര ചെയ്യാനാകും. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ദുബായ് താമസ വിസക്കാർ ജിഡിആർഎഫ്എയിൽ നിന്നും മറ്റുള്ളവർ ഐസിഎയിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News