Oman: കോവിഡ്‌  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി  ഒമാന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമാനില്‍ (Oman) വീണ്ടും രാത്രി സഞ്ചാരത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് കോവിഡ് (COVID-19) വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.


രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകില്ല. വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഈ സമയം അടച്ചിടുകയും വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.  ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.  


കൂടാതെ ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്. കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടി. കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.


Also read: UAE: കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക്​ ഇനി നാലുദിവസം കൂടി മാത്രം


ജനങ്ങള്‍ പ്രത്യേകിച്ച്‌​ യുവാക്കള്‍ കോവിഡ്​ പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. എല്ലാവിധ ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണം. നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.


ഒംനില്‍ ഇതുവരെ 1,02,000 ആളുകള്‍ക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. 90,600 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 
98പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.