Dubai: ഇന്റർനാഷണൽ സിറ്റി, അൽ വാർ‌ക, മുഷ്‌രിഫ്, അൽ ഖവാനീജ് എന്നിവ ബന്ധിപ്പിക്കുന്ന രീതിയിൽ ദുബായ് റോഡ് ആന്റ് ട്രാൻസ്‌പോർട്  അതോറിറ്റി (Road and Transport Authority) കാൽനട യാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും (Cyclists)മാത്രമായി പുതിയ പാത തുറന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പാലത്തിന്റെ നീളം 475 മീറ്ററാണ്. അഞ്ചു മീറ്ററാണ് പാലത്തിന്റെ വീതി ഇതിൽ 3 മീറ്റർ സൈക്ലിസ്റ്റുകൾക്ക് (Cyclists)വേണ്ടിയും 2 മീറ്റർ കാൽനട യാത്രക്കാർക്ക് (Pedastrians) വേണ്ടിയാണ്. റാസ് അൽ ഖോർ ഹൈവേയുടെ രണ്ട് വശങ്ങളിലായുള്ള ഇന്റർനാഷണൽ സിറ്റിയും അൽ വാർഖയും തമ്മിലുള്ള കാൽനടയാത്രക്കാരുടെയും  സൈക്ലിസ്റ്സ്കളുടെയും യാത്ര ഈ പാലം കൂടുതൽ എളുപ്പമുള്ളതാക്കും. ഈ പാലം അൽ ഖവാനീജ്, മുഷ്‌രിഫ്, അൽ വാർഖ എന്നിവിടങ്ങളിലുള്ള സൈക്ലിംഗ് ട്രാക്കുകളെയും  ഇന്റർനാഷണൽ സിറ്റിയും, ഡ്രാഗൺ മാർട്ടുമായി ബന്ധിക്കുന്നുണ്ട്.


ALSO READ: Dubai യിൽ Cycle ന് Speed Limit ഏർപ്പെടുത്തി; 20km/hr മുതൽ 30 km/hr വരെയാണ് ഏറ്റവും കൂടിയ വേഗത


ദുബായ് ക്രൗൺ പ്രിൻസും (Prince), എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം ദുബായ് (Dubai) ബൈസൈക്കിൾ ഫ്രണ്ട്‌ലി നഗരമാക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ സൈക്കിൾ ട്രക്കുകൾ നിർമ്മിച്ചത്. 


ALSO READ: Dubai യിൽ ഈ ബസ് ലൈനിൽ കൂടി മറ്റ് വാഹനങ്ങൾ ഓടിച്ചാൽ വൻ പിഴ; Indian Rupee എത്രയെന്ന് കേട്ടാൽ കണ്ണ് തള്ളും


ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (Road and Transport Authority) നേരത്തെ സൈക്കിളുകൾക്ക് ദുബൈയിൽ (Dubai) സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തിയിരുന്നു. ഓടിക്കുന്ന സൈക്ലിങ് ലൈനുകൾക്കനുസരിച്ച് 20 മുതൽ 30km/hr വരെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. സൈക്കിളുകൾക്ക് (Cycle) മാത്രമായുള്ള ലൈനുകളിൽ 30km/hr , കാൽനടക്കാരുള്ള വഴികളിൽ 20km/hr മാണ് സൈക്കിളിന് ഉപയോഗിക്കാവുന്ന കൂടിയ സ്പീഡ്. ദുബായ് പൊലീസുമായി (Police) സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഈ നടപടി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക