Dubai: ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (Road and Transport Authority) സൈക്കിളുകൾക്ക് ദുബൈയിൽ (Dubai) സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. ഓടിക്കുന്ന സൈക്ലിങ് ലൈനുകൾക്കനുസരിച്ച് 20 മുതൽ 30km/hr വരെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. സൈക്കിളുകൾക്ക് (Cycle) മാത്രമായുള്ള ലൈനുകളിൽ 30km/hr സ്പീഡും, കാൽനടക്കാരുള്ള വഴികളിൽ 20km/hr മാണ് നിശ്ചയിച്ചിരിക്കുന്നത്.
The step stems from RTA’s keenness to ensure the safety of cyclists in collaboration with the Dubai Police General HQ. Dubai Police stressed the importance of compliance of cyclists and users of e-scooters in Dubai with the applicable safety and use procedures set out by RTA, pic.twitter.com/KFIn208LDJ
— RTA (@rta_dubai) February 1, 2021
ദുബായ് പൊലീസുമായി (Police) സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. “അനുവദനീയമായ സോണുകളിലും ട്രാക്കുകളിലും സൈക്കിൾ (Cycle) ഓടിക്കുന്നവരുടെ വേഗത പരിധി നിശ്ചയിക്കുന്നത് 2015 ലെ എക്സിക്യൂട്ടീവ് കൗൺസിലിലെ റെസൊല്യൂഷൻ നമ്പർ (10) പ്രകാരം ആർടിഎയുടെ (RTA) ഉത്തരവാദിത്വമാണെന്ന്,” ട്രാഫിക് ആൻഡ് റോഡ് ഏജൻസി സിഇഒ മൈത ബിൻ അഡായ് പറഞ്ഞു.
സൈക്കിളുകൾക്ക് മാത്രമായുള്ള ട്രാക്കുകളിൽ സ്പീഡ് ക്യാപ് കൊണ്ട് വരുന്നത് ദുബായിൽ സൈക്ലിംങ് ഒരു ജീവിതശൈലിയാക്കാനുള്ള ഗവണ്മെന്റ് (Dubai Government) തീരുമാനത്തെ മുന്നിൽ കണ്ടുകൊണ്ടാണ്. സൈഹ് അസ്സലം, അൽ ഖുദ്ര തുടങ്ങിയ നഗരത്തിന് പുറത്തുള്ള ട്രാക്കുകളിൽ സൈക്കിൾ യാത്രക്കാർക്ക് വേഗത പരിധിയില്ല.
ALSO READ: പ്രവാസികൾക്കായി Virtual മണ്ഡലങ്ങൾ നിർദേശിച്ച് CV Anandabose Commission
2020 ന്റെ അവസാനത്തിൽ ദുബായിലെ (Dubai) സൈക്ലിങ് (Cycling) പാതകളുടെ മൊത്തം നീളം 425 കിലോമീറ്ററായിരുന്നു. 2025 ഓടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ മൊത്തം നീളം 668 കിലോമീറ്ററിലെത്തിക്കണമെന്നതാണ് ആർടിഎയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്.... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.