ദോഹ: യുഎഇയുടെ വിമാനം ഖത്തറിന്‍റെ പോർവിമാനങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് വിമാനം തടഞ്ഞത്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്‍റെ പാതയിൽ ഖത്തർ പോർവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചുവെന്നാണ് യുഎഇ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിവിൽ ഏവിയേഷൻ സുരക്ഷക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഖത്തർ നടത്തിയതെന്ന് യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരോപിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.


അതേസമയം ആരോപണം ഖത്തർ നിഷേധിച്ചു. ഇതോടെ ജിസിഎ രാജ്യങ്ങളുമായുള്ള ഖത്തറിന്‍റെ തർക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ.