റിയാദ്: സൗദിയിൽ കടുത്ത ചൂട് നിലനിൽക്കുമ്പോൾ  ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ്​ മുശൈത്തിലും മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി റിപ്പോർട്ട്. സൗദി അറേബ്യയിലും മറ്റ് ഗൾഫ്​ അറബ്​ രാജ്യങ്ങളിലും ശക്തമായ ചൂടാണ്​ നിലവിൽ അനുഭവപ്പെടുന്നത്​. സൗദിയിൽ ഈ ആഴ്ച 50 ഡിഗ്രി സെൽഷ്യസിന്​ മുകളിലേക്ക് ചൂട്​ ഉയരും എന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്.​


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മലയാളി മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി


അതിനിടയിലാണ് ദക്ഷിണ സൗദിയിൽ ഉള്ള്​ കുളിർപ്പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വർഷവും ഉണ്ടായിരിക്കുന്നത്. സ്കൂൾ അവധിയും ശക്തമായ ചൂടും കാരണം മറ്റിടങ്ങളിൽ നിന്നൊക്കെ നിരവധി പേരാണ്​ അബഹയിലെത്തിയിരിക്കുന്നത്​. അവർക്ക് കുളിർമയേകുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ്​ മുശൈത്തിലും ഇപ്പോഴുള്ളത്​. ഇത്​ ആളുകളുടെ മനസ്​ നിറച്ചുവെന്നുവേണം പറയാൻ​. മിക്ക ദിവസവും ഉച്ചയോടെ മഴയും ആലിപ്പഴ വർഷവും ഉണ്ടെന്നാണ് റിപ്പോർട്ട്. അബഹ, ബല്ലസ്മർ, ബല്ലഹമർ, തനൂമ, ഖമീസ്​ മുശൈത്​, അൽ നമാസ്, സറാത്ത്​ അബീദ, രിജാൽ അൽമ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവർഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്​റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷകമാണ്. അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്. പല മലയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിക്കുകയും കടകളിലെ പല സാധനങ്ങളും വെള്ളത്തില്‍ വീഴുകയും ചെയ്തു.  ഇതിനിടയിൽ അബുദാബിയിലെ അല്‍ ഹയാറില്‍ പരസ്യ ബോര്‍ഡ് കാറിന് മുകളിലേക്ക് വീണ് കാര്‍ യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.  ശക്തമായ കാറ്റില്‍ ചില കടകളുടെ മേല്‍ക്കൂരകളും പറന്നുപോയി.


Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


കനത്ത മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സഹായം അഭ്യര്‍ത്ഥിച്ച് നൂറിലധികം കോളുകളാണ് ശനിയാഴ്ച ദുബൈ മുന്‍സിപ്പാലിറ്റിക്ക് ലഭിച്ചത്. ഇതില്‍ 69 എണ്ണം ദുബൈയിലെ പരിസര പ്രദേശങ്ങളില്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുള്ള കോളുകളായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.