UAE: മലയാളി മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി

UAE News: കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയില്‍ സൂപ്പര്‍വൈസറായിരുന്നു കാണാതായ അനിൽ.

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 11:00 PM IST
  • മലയാളിയായ മുങ്ങല്‍ വിദഗ്ധനെ ഫുജൈറ കടലില്‍ കാണാതായതായി റിപ്പോർട്ട്
  • തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് കടലില്‍ കാണാതായതെന്നാണ് റിപ്പോർട്ട്
UAE: മലയാളി മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി

ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ ഫുജൈറ കടലില്‍ കാണാതായതായി റിപ്പോർട്ട് . തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് കടലില്‍ കാണാതായതെന്നാണ് റിപ്പോർട്ട്.  പത്ത് വര്‍ഷത്തിൽ ഏറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്.

Also Rad: Saudi News: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായതെന്നാണ് വിവരം. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയില്‍ സൂപ്പര്‍വൈസറായിരുന്നു കാണാതായ അനിൽ.

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റത്തിലൂടെ ഗജലക്ഷ്മി യോഗം; 5 രാശിക്കാർക്ക് ലഭിക്കും ധനലാഭസമൃദ്ധി

അനില്‍ കപ്പിലിന്റെ ഹള്ളില്‍ കയറിയത് ഞായറാഴ്ചയാണ്. അനിലിന്റെ കൂടെ ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ടാണ് അനില്‍ തന്നെ ജോലി ഏറ്റെടുത്തത്. എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും മുകളിലേക്ക് അനില്‍ തിരിച്ചെത്താത്തതിനാൽ  കപ്പല്‍ അധികൃതര്‍ ഫുജൈറ പോലീസിന്റെ സഹായം തേടി.  തുടർന്ന് പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഫുജൈറയിലാണ് അനിൽ താമസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News