റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചു. മൊത്തം നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാണ്.
ഇത്തവണത്തെ സൗദി അറേബ്യയുടെ ദേശീയദിന തീം "We Dream and W Achieve" എന്നതാണ്. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം ആചരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദിയിൽ നിയമലംഘനങ്ങൾ നടത്തിയ 13,952 പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി
വിസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം എന്നീ കേസുകളിൽ പിടിയിലായ 13,952 പ്രവാസികളെ സൗദിയിൽ നിന്നും ഒരാഴ്ചക്കിടെ നാടുകടത്തിയതായി റിപ്പോർട്ട്. നിലവിൽ അതായത് ആഗസ്റ്റ് 15 നും 21 നും ഇടയിൽ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ പുതുതായി 17,616 പേർ പിടിയിലായിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമായിട്ടാണിത്. അനധികൃത താമസവുമായി ബന്ധപ്പെട്ട് 11,022 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,216 പേരും തൊഴിൽ നിയമ ലംഘനങ്ങൾക്ക് 2,378 പേരുമാണ് പിടിയിലായിരിക്കുന്നത്.
മാത്രമല്ല രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 883 പേരും പിടിയിലായിട്ടുണ്ട്. ഇതിൽ 41 ശതമാനം യമനികളും 58 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 68 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമ ലംഘകർക്ക് യാത്രാ, താമസ സൗകര്യങ്ങൾ ഒരുക്കുകയും ജോലി നൽകുകയും അവരുടെ നിയമ ലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 15 പേർ വേറെയും പിടിയിലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
COMMERCIAL BREAK
SCROLL TO CONTINUE READING
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.