Oman News: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽ

Drugs Seized Im Oman: ഇയാളുടെ കയ്യിൽ നിന്നും ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 11:33 PM IST
  • ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച സംഭവത്തിൽ പ്രവാസി അറസ്റ്റില്‍
  • മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തിയത്
Oman News: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽ

മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച സംഭവത്തിൽ പ്രവാസി അറസ്റ്റില്‍. മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.

Also Read: സൗദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി!

ഇയാളുടെ കയ്യിൽ നിന്നും ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. വടക്കന്‍ അല്‍ ബത്തിനാ പോലീസിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ വിഭാഗമാണ് മയക്കുമരുന്നുമായി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

Also Read: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!

വൻതോതിൽ പുകയില ഉല്‍പ്പന്നങ്ങൾ ഒമാനിൽ പിടികൂടി

വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഒമാനിൽ പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

 

ഒമാനില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദം ഒമാനെ ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News