റിയാദ്: വിവാഹമോചിതയായ സ്ത്രീക്ക് മതിയായ രേഖകളുണ്ടെങ്കില്‍ ഇനി മുതൽ മകനോടൊപ്പം യാത്ര ചെയ്യാമെന്ന  പുതുക്കിയ നിയമവുമായി സൗദി രംഗത്ത്. വിവാഹമോചിതയായ മാതാവിന് മകനോടൊപ്പം യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന നിയമം ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്ന്അധികൃതര് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; 14 പേർക്ക് പരിക്ക്


പുതുക്കിയ നിയമ പ്രകാരം പതിനെട്ടിനും ഇരുപത്തൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളുടെ കൂടെ യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാളുടെ അംഗീകാരത്തോടെയും യാത്ര ചെയ്യാന്‍ കഴിയും. എന്നാൽ ഇരുപത്തൊന്നുവയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ യാത്രാനുമതി ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് നിയമം. മകന്റെ കസ്റ്റഡിരേഖകള്‍ കൈവശമുള്ള മാതാവിന് പാസ്‌പോര്‍ട്ട് നേടുന്നതിനോ പുതുക്കുന്നതിനോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അധികൃതരെ സമീപിക്കാവുന്നതാണ്.


Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ


ഇരുപത്തൊന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്രാനുമതി അനുവദിക്കുന്നതിന് അബ്ഷീര്‍ പ്ലാറ്റ്‌ഫോം മുഖേനയും ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വഴിയും അപേക്ഷ നൽകാവുന്നതാണ്. കുട്ടി മാതാപിതാക്കളില്‍ ഒരാളുടെ സംരക്ഷണയിലാണെങ്കില്‍ അബ്ഷീര്‍ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിലെ രക്ഷിതാക്കളുടെ അക്കൗണ്ടുകള്‍ മുഖേന അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ മാതാവിനോ പിതാവിനോ  അപേക്ഷിക്കാവുന്നതാണ്. അതിനായി https://www.gdp.gov.sa/Ar/ServicesAndProcedures എന്ന ലിങ്കില്‍ പ്രവേശിക്കുക. ശേഷം കുടുംബാംഗങ്ങളുടെ സേവനങ്ങള്‍ എന്ന ടാബ് തിരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് ഐക്കണ്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം സൗദി പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുക അല്ലെങ്കില്‍ പുതുക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.