Air India Express : മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; 14 പേർക്ക് പരിക്ക്

 Muscat to Kochi Air India Express Flight : ടേക്ക് ഓഫിന് മുമ്പായിരുന്നു വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.

Written by - Jenish Thomas | Last Updated : Sep 14, 2022, 04:30 PM IST
  • മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് പുക കണ്ടെത്തിയത്.
  • ടേക്ക് ഓഫിന് മുമ്പായിരുന്നു വിമാനത്തിനുള്ള പുക കണ്ടത്.
  • ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റി
Air India Express : മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; 14 പേർക്ക് പരിക്ക്

മസ്ക്കറ്റ് : കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും പുക. മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നിന്നുമാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ ചിറകിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടത്. യാത്രക്കാരായ 14 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ IX 442  എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. 

വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടെത്തിയത്. 144 യാത്രക്കാരും 6 കാബിൻ ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് എയർപോർട്ട്, വിമാനക്കമ്പനി അധികൃതർ അറിയിച്ചു. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News