Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരാഴ്ചത്തേക്കാണ് സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
റിയാദ്: Saudi Arabia എല്ലാ രാജ്യാന്തര വിമാന സർവീസകുൾക്ക് വിലക്കേർപ്പെടുത്തി. ബ്രിട്ടണിൽ അതിവേഗം പിടിപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അന്തരാഷ്ട്ര വിമാന സർവീസുകൾക്ക് താൽക്കാലികമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഒരാഴ്ചത്തേക്കാണ് സൗദി (Saudi Arabia) വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. സ്ഥിതി ഗുരതരമാകുകയാണെങ്കിൽ വിലക്ക് നീട്ടുമെന്ന് സൗദി ഭരണകൂടത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാന സർവീസുകൾക്ക് മാത്രമല്ല കര നാവിക തുടങ്ങിയ എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് കർശനമായി അടിച്ചിടുമെന്നാണ് സൗദി അറിയിക്കുന്നത്. എന്നാൽ കാർഗോ സർവീസുകൾക്ക് വിലക്ക് ബാധകമല്ല. അതിനോടൊപ്പം ഡിസംബർ 8ന് ശേഷം യൂറോപ്പിൽ നിന്നെത്തിയവർ എല്ലാം നിർബന്ധമായി രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് സൗദി ഭരണകൂടം നിർദേശം നൽകി.
ALSO READ: കോവിഡിൽ ജോലി നഷ്ടമായ പ്രവാസിക്ക് Dubai Duty Free യുടെ ഏഴ് കോടി രൂപ സമ്മാനം
കൂടാതെ ഗൾഫ് രാജ്യങ്ങളിൽ കുവൈത്തും യുകെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി. യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമാണെന്ന് ബ്രിട്ടൺ (Britain) മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് പല യുറോപ്യൻ രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കിട്ടുണ്ട്.
ALSO READ: UAE Tourism: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്
അതേസമയം വൈറസിന്റെ പുതിയ വകഭേദം അതിവേഗം പിടിപ്പെടുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇറ്റലയിൽ ഒരാളിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുകലുകൾ ചർച്ച ചെയ്യനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health) അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy