ദുബൈ : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ  മറിക്കടക്കാന്‍ പുതിയ കെട്ടിടം വരുന്നു. "ദി ടവര്‍" എന്ന് പേരിട്ട കെട്ടിടം നിര്‍മിക്കാന്‍ പോകുന്നത് ഇമാര്‍ എന്ന കെട്ടിട നിര്‍മാണ കമ്പനിയാണ്. . ജൂൺ അവസാനമോ ജൂലൈ ആദ്യമോ നിർമാണം ആരംഭിക്കും. ഇതിന്‍റെ ഉയരം എത്രയാണെന്നുള്ളത് ഇതു വരെ വ്യക്തമാക്കിയിരുന്നില്ല. 2020ല്‍ ദുബായി എക്സ്പോയ്ക്ക് മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കും എന്നും  ‘ദി ടവറി’ന് 929 മീറ്ററായിരിക്കും ഉയരമെന്നും ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ വെളിപ്പെടുത്തി സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ബുര്‍ജിനെക്കാള്‍ 328 അടി ഉയരക്കൂടുതല്‍ ഉണ്ടാവും ദി ടവറിന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുക്കും ഗ്ലാസും ചേർന്ന നിർമാണ വിസ്മയത്തിനു 100 കോടി ഡോളറാണ് (6,600 കോടിയിലേറെ രൂപ) ചെലവ് പ്രതീക്ഷിക്കുന്നതെന്ന് എമ്മാര്‍ ചെയര്‍മാന്‍ മൊഹമ്മദ് അലബര്‍ അറിയിച്ചത്. സ്പാനിഷ്‌-സ്വിസ് ശിൽപി സാന്റിയാഗോ കലട്രാവയുടെ രൂപകൽപനയില്‍ ടവറില്‍ ഒബ്സര്‍വേഷന്‍ ഡസ്കുണ്ടാകും, കൂടാതെ 20 നിലകൾ വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും.വിടരാനൊരുങ്ങുന്ന ലില്ലി പുഷ്പത്തിന്റെ മാതൃകയിലാണ് കെട്ടിടം. ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച സാധ്യമാകുന്ന നിരീക്ഷണ തട്ടും തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും ബോട്ടിക് ഹോട്ടലും വിസ്മയങ്ങളാകും. 6.79 ദശലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള താമസ കേന്ദ്രവും 11.16 ചതുരശ്രമീറ്റര്‍ റീട്ടെയില്‍ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 851,000 ചതുരശ്രമീറ്റര്‍ സ്ഥലം വാണിജ്യ ആവശ്യത്തിനായി മാറ്റിവെച്ചിട്ടുണ്ട്. 22 ഹോട്ടലുകളിലായി 4400 മുറികളുണ്ടാവും. ടവറിനോടനുബന്ധിച്ച ഷോപ്പിങ് മാള്‍ ദുബൈ മാളിനെക്കാള്‍ വലുതാകും.


ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള കിങ്ഡം ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ദുബൈയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കിങ്ഡം ടവറിനെക്കാള്‍ ഉയരമുണ്ടാകില്ല ‘ദി ടവറി’നെന്നാണ് മുഹമ്മദ് അലബ്ബാറിന്‍റെ പ്രഖ്യാപനത്തോടെ വ്യക്തമായിരിക്കുന്നത്.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 2 കിലോമീറ്റര്‍ അകലെയില്‍ ക്രീക്ക് ഹാർബർ ഉപനഗരത്തിലാണ് ഈ കൂറ്റന്‍ ടവര്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകും നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന് ഇമാര്‍ ഗ്രൂപ്പ്‌ അറിയിച്ചു.ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബൈ ഡൗണ്‍ടൗണിനെക്കാള്‍ ഇരട്ടി വലുപ്പമുള്ളതാകും ‘ദി ടവര്‍’ പദ്ധതി പ്രദേശം. ദുബൈയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ ക്രീക്കിന് അഭിമുഖമായാണ് ‘ദി ടവര്‍’ ഉയരുന്നത്.