കുവൈത്ത്: ജോലി കിട്ടാതെ കുവൈത്തിൽ കുടുങ്ങിയ നഴ്‌സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. രണ്ടു വർഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതം അനുഭവിച്ച മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ അനുമതിയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു വർഷം മുമ്പ് ആരോഗ്യ മന്ത്രലായ വിസയിൽ എത്തിയ നഴ്സുമാരാണ് ജോലിയിൽ കയറാനാകാതെ കുവൈത്തിൽ കുടുങ്ങിയത്. കുവൈത്തിലെ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യൻ എംബസി ഇവരുടെ പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടതാണ്ണ് പരിഹാരം ഉണ്ടാകണ്‍ കാരണം. 


ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതിൽ ഏറെ ആശ്വാസത്തിലാണ് നഴ്‌സുമാർ. ജോലിയിൽ പ്രവേശിക്കാൻ പോകുന്ന നഴ്സുമാർ ഇന്ത്യൻ എംബസിയിൽ എത്തി നന്ദി അറിയിച്ചു.


ഏത് ആശുപത്രിയിലേയ്ക്കാണ് ഇവരുടെ നിയമനം എന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഉത്തരവ് ഉണ്ടാകും. കുടുംബ വിസയിൽ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകും.