UAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തി
UAE Accident Updates: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേർ മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു
യുഎഇ: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേർ മരിച്ചതായി സ്ഥിരീകരിച്ച് ഷാർജ പോലീസ്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്
Also Read: നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ
അപകടത്തിൽപെട്ടത് ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ്. ഖോർഫക്കാനിൽ ഇന്നലെയായിരുന്നു അപകടം നടന്നത്. അവധി ദിനത്തിൽ ഷോപ്പിങ്ങിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി കമ്പനി ആസ്ഥാനത്തേക്ക് പോയതായിരുന്നു തൊഴിലാളികൾ. യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട 73 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികൾ ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടവരിലുണ്ട്.
Also Read: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!
പരുക്കേറ്റവരെ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അജ്മാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്. ബസിൽ ഉണ്ടായിരുന്നുവരെല്ലാം ഏഷ്യൻ - അറബ് വംശജരാണ്. മരിച്ചവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. അപകടത്തെ തുടർന്ന് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പരിപാലനവും കൃത്യമായിരിക്കണമെന്നും ഷാർജ പോലീസ് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.