AbuDhabi: UAE-ൽ  അടിയന്തര ആവശ്യത്തിനായി Sputnik V വാക്‌സിന് അനുമതി നൽകി. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻറ് പ്രീവെൻഷൻ (MoHAP) വ്യാഴാഴ്ചയാണ് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. UAE അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്‌സിനാണ് Sputnik V.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ എമെർജൻസിസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി (NCEMA) twitter വഴി ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയതെന്ന് അറിയിച്ചു. 



ALSO READ: COVID-19: ഒമാനിൽ എത്തുന്നവർ നിർബന്ധമായും 7 ദിവസം തങ്ങണം


Russian മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് Sputnik V വാക്‌സിൻ വികസിപ്പിച്ചെടുത്തത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നത് UAE-ൽ ആയിരുന്നു. 


ALSO READ:Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും


UAE നേരത്തെ തന്നെ ചൈനയുടെ ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളോജിക്കൽ പ്രോഡക്ട്സ് വികസിപ്പിച്ചെടുത്ത Sinopharm വാക്‌സിനും Pfizer-BioNTech വാക്‌സിനും അനുമതി നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.