Indigo വിമാനങ്ങൾക്ക് UAE വിലക്കേർപ്പെടുത്തി, ടിക്കറ്റുകൾ എടുത്ത പ്രവാസികൾ ദുരിതത്തിൽ
UAE നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാരണത്താൽ Indigo വിമാനങ്ങൾക്ക് UAE വിലക്കേർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് ഇൻഡിഗോ വിമാനങ്ങൾക്ക് UAE യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Dubai : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് UAE നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാരണത്താൽ Indigo വിമാനങ്ങൾക്ക് UAE വിലക്കേർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് ഇൻഡിഗോ വിമാനങ്ങൾക്ക് UAE യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 24 വരെയാണ് വിലക്ക്.
PCR Test നടത്താടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് UAE ഇൻഡിഗോക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
യുഎഇയുടെ കോവിഡ് മാനദണ്ഡപ്രകാരം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ 48 മണിക്കൂറിന് മുമ്പെടുത്ത RT-PCR ടെസ്റ്റിന് പുറമെ എയർപ്പോർട്ടിൽ വെച്ചെടുക്കുന്ന റാപിഡ് PCR ടെസ്റ്റും വേണം. എന്നാൽ RT-PCR ഫലം ലഭിക്കാതെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരനെ ദുബായിൽ എത്തിച്ചത്.
അപ്രതീക്ഷിതമായ വിലക്ക് പ്രഖ്യാപിച്ചതോടെ വലിയ തോതിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രവാസികൾ. വിലക്കേർപ്പെടുത്തിയിരിക്കുന്ന നാളുകളിൽ ടിക്കറ്റ് ഏടുത്തിയിരിക്കുന്ന മാറ്റി വേറെ സർവീസിനെ ആശ്രയിക്കേണ്ടിയിരിക്കന്നു. കൂടാതെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരട്ടയിൽ അധികം പണം നൽകി വേണം ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ടത്.
ALSO READ : UAE: ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ലെന്ന് ഇത്തിഹാദ് എയർവേസ്
ഓഗസ്റ്റ് മൂന്നിനായിരുന്നു യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കർശന കോവിഡ് മാനദണ്ഡങ്ങളോട് തിരികെ വിളിച്ച് തുടങ്ങിയത്. തിരികെ യുഎഇയിലേക്ക് പ്രവേശിക്കുമ്പോൾ ഐസിഐയുടെ അനുമതി തേടിയതിന് ശേഷം മാത്രമെ യാത്ര ചെയ്യാൻ പാടുള്ളുയെന്ന് UAE ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരികെ വരുന്നവർ നിർബന്ധമായും രണ്ട് ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടിരിക്കണമെന്ന് നിർബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...