UAE: ഡിജിറ്റൽ ദിര്‍ഹം നടപ്പിലാക്കാൻ യുഎഇ സെന്‍ട്രൽ ബാങ്ക്
UAE News: രാജ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കാമെന്നും അതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ബലാമ അറിയിച്ചു.
അബുദാബി: ഭാവിയിലെ സാമ്പത്തിക മേഖല ലക്ഷ്യമാക്കി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി, ഡിജിറ്റല്‍ ദിര്‍ഹം വികസിപ്പിച്ചെടുക്കാൻ യുഎഇ തയ്യാറെടുക്കുന്നു. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ R3 യുമായാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി കരാറില്‍ ഒപ്പുവെച്ചത്. ഡിജിറ്റല്‍ കറന്‍സി സംവിധാനം നടപ്പിലാക്കുന്നതിന്റെ ലക്ഷ്യത്തെ 'പണരഹിത' സമൂഹം സൃഷ്ടിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ്.
Also Read: Ramadan 2023: ഹോട്ടലുകളും കഫേകളും പകൽ സമയങ്ങളിൽ തുറക്കരുത്: കുവൈത്ത് മുനിസിപ്പാലിറ്റി
ഇതിലൂടെ രാജ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കാമെന്നും അതാണ് ലക്ഷ്യമിടുന്നതെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ബലാമ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ പണമിടപാട് ചാനലുകള്‍ രൂപപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം വിലയിരുത്തി. സെന്‍ട്രല്‍ ബാങ്കിന്റെ അടിസ്ഥാന സാമ്പത്തിക വിനിമയ പരിപാടിയുടെ ഭാഗമായുള്ള ഒന്‍പത് സംരഭങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ കറന്‍സി പദ്ധതി.
Also Read: ശനി രാഹുവിന്റെ നക്ഷത്രത്തിൽ; ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കുക!
രാജ്യത്തെ ആഗോള സാമ്പത്തിക ഹബ്ബാക്കി മാറ്റുകയെന്ന സ്വപ്നം യഥാര്‍ഥ്യമാക്കുകയാണ് ഈ ഡിജിറ്റല്‍ കറന്‍സിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ബലാമ അഭിപ്രായപ്പെട്ടു. മാത്രമല്ല ഡിജിറ്റല്‍ കറന്‍സി രാജ്യത്തിന്റെ ഡജിറ്റല്‍വല്‍ക്കരണത്തിലേക്കുള്ള യാത്രയെ അതിവേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സി എന്നത് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ്. ഈ ഡിജിറ്റല്‍ കറന്‍സിക്ക് ക്രിപ്റ്റോകറന്‍സിയുമായി സമാനതയുണ്ട്. യുഎസ് ആസ്ഥാനമായ തിങ്ക് ടാങ്ക് അത്ലാന്റിക് കൗണ്‍സിലില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കി വരുന്നത് 65 രാജ്യങ്ങളിലാണ്. ഇതു സംബന്ധിച്ച പ്രാരംഭ പദ്ധതികള്‍ ഇരുപതോളം സെന്‍ട്രല്‍ ബാങ്കുകള്‍ നടപ്പിലാക്കിയതായും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...