കുവൈത്ത്: ഹോട്ടലുകളും കഫേകളും പകൽ സമയങ്ങളിൽ തുറക്കരുതെന്ന് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ നിർദ്ദേശം. നോമ്പ് സമയങ്ങളില്‍ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കാവൂവെന്നും കുവൈത്ത് മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: Ramadan 2023: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ
ഇതോടെ റമദാന്‍ ഒന്നു മുതല്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണം. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുപോലെ ശുചീകരണ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുന്‍സിപ്പാലിറ്റി അറിയിച്ചു. ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഫ്ലെക്സിബിള്‍ സമയം തിരഞ്ഞെടുക്കാമെന്നും മുനിസിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു.
Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
ഇതിന്റെ അടിസ്ഥാനത്തിൽ സ്വീപ്പര്‍മാരുടെ ജോലിസമയം റമദാനില്‍ പുലര്‍ച്ചെ 3:00 മുതല്‍ രാവിലെ 10:00 വരെ ആയിരിക്കും. അതുപോലെ മാലിന്യം നീക്കം ചെയ്യാന്‍ ട്രക്കുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം ദിവസവും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയാണ്. റമദാന്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം അനുസരിച്ചു ഡ്യൂട്ടി ക്രമീകരിക്കാന്‍ കരാര്‍ കമ്പനികൾക്ക് നിര്‍ദേശം നല്‍കിയതായും അല്‍ മന്‍ഫൂഹി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...