റിയാദ്:സൗദിയിലെ സ്വദേശികളും വിദേശികളുമായ എല്ലാവരും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പരിശോധനാ സംവിധാനം ഉപയോഗിക്കണം എന്ന് 
ഭരണകൂടം ആവശ്യപെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ്‌ ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സൗദി ആരോഗ്യമന്ത്രാലയം പരിശോധന നടത്തുന്നത്.


Also Read:Corona Virus;ഒമാനില്‍ യാത്രാവിലക്ക് നീക്കുന്നു!


 


ഇതിനായി ആരോഗ്യ മന്ത്രാലയം 'തഅക്കദ്' എന്ന പേരില്‍ പരിശോധന നടത്തുകയാണ്,പരിശോധിച്ച് ഉറപ്പിക്കുക എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം.


ഈ പരിശോധനയില്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ രോഗ ലെക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും പെരുന്നാള്‍ 
ആഘോഷങ്ങള്‍ക്കിടയില്‍ ഏതെങ്കിലും കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായി എന്ന് കരുതുന്നവര്‍ക്കും കൊറോണ വൈറസ്‌ 
ബാധിച്ചിട്ടില്ല എന്ന് പരിശോദിച്ച് ഉറപ്പിക്കുന്നതിനായാണ്‌ ഈ പരിശോധനാ  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം 
വ്യക്തമാക്കുന്നു.