Corona Virus;ഒമാനില്‍ യാത്രാവിലക്ക് നീക്കുന്നു!

കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒമാനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു.

Last Updated : Aug 6, 2020, 09:31 PM IST
  • കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒമാനില്‍ ഇളവുകള്‍
  • പെരുന്നാള്‍ അവധിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏര്‍പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവാസാനിച്ചേക്കും
  • ഒമാനില്‍ 80,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.
  • 421 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Corona Virus;ഒമാനില്‍ യാത്രാവിലക്ക് നീക്കുന്നു!

മസ്ക്കറ്റ്:കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒമാനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നു.
ഒമാനില്‍ 80,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.421 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പെരുന്നാള്‍ അവധിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏര്‍പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവാസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

ശനിയാഴ്ച്ച മുതല്‍ ഓഗസ്റ്റ്‌ 15 വരെ രാത്രികാല സമ്പൂര്‍ണ ലോക്ക് ഡൌണ്‍ സമയം രാത്രി ഒന്‍പത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാക്കി 
കുറയ്ക്കുകയും ചെയ്തു.

Also Read:മാസ്ക്ക് അത്യാവശ്യം;ധരിക്കാത്തവര്‍ക്ക് അബുദാബിയില്‍ കനത്ത പിഴ!

നിലവില്‍ ഇത് രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ 6 മണിവരെയാണ്,ഈ സ്ഥിതി ശനിയാഴ്ച്ച വരെ തുടരുകയും ചെയ്യും.

എന്നാല്‍ ഈ ഇളവുകള്‍ ദോഫര്‍ ഗവര്‍ണറേറ്റില്‍ ബാധകമായിരിക്കില്ല,ഇവിടെ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുന്നതിനാണ് 
സുപ്രീം കമ്മറ്റി തീരുമാനിച്ചത്.

Trending News