സൗദി: സൗദിയില്‍ മഹിളാശാക്തീകരണം ശക്തമാവുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയതോടൊപ്പം മറ്റു നിരവധി തൊഴില്‍ മേഘലകളില്‍ ജോലിചെയ്യുന്നതിനുള്ള അനുവാദം കൂടി സൗദി ഭരണകൂടം നല്‍കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ, രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നതിനുള്ള അവസരം വനിതകളെ തേടിയെത്തിയിരിക്കുകയാണ്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് വനിതകളെ നിയമിക്കുന്ന കാര്യം വ്യക്തമാക്കിയത്. റാജ്യത്തെ വിവിധ മേഖലകളില്‍ വനിതകളെ നിയമിക്കുന്നതിനോടനുബന്ധിച്ചാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലും വനിതകള്‍ക്ക് പ്രാധിനിത്യം ലഭിക്കുന്നത്. 


മന്ത്രാലയത്തിലെ നാല് മേഖലകളിലായിരിക്കും വനിതകളെ നിയമിക്കുന്നതെന്നു ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. പ്രബോധകര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ എന്നീ നാല് തസ്തികകളിലായിരിക്കും നിയമനം. തുടക്കത്തില്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്നു ശാഖകളിലാകും ആദ്യ നിയമനമെന്നും വൈകാതെ എല്ലാ പ്രവിശ്യകളിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.