Skin care: വീട്ടിലുണ്ടൊരു ബ്യൂട്ടി പാർലർ; സൗന്ദര്യം ഇനി അടുക്കളയിൽ നിന്ന്
എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് ഗുണകരം. വെള്ളരിക്ക ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. സൂര്യതാപത്തിന്റെ പാടുകള്‍ മാറ്റാനും കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഇവ ഉത്തമമാണ്.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്‌ളമേറ്ററി ഘടകങ്ങള്‍ മുഖക്കുരുവിനെ അകറ്റുന്നു. മഞ്ഞള്‍ പുരട്ടുന്നത് ചര്‍മത്തിന് തിളക്കം നൽകുന്നു.
കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ മാറ്റുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിലെ സെബത്തിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു.
തേനില്‍ നിറയ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇവ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുകയും ചര്‍മത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.
ഗോതമ്പ് പൊടി മുഖത്തുള്ള എണ്ണ മയം നീക്കം ചെയ്യുന്നു. മുഖത്തിന് മൃദുത്വം നല്‍കുന്നു. പഞ്ചസാര പോലെ തന്നെ ഒരു പ്രകൃതിദത്ത സ്‌ക്രബറാണ് ഗോതമ്പ് പൊടിയും.
തക്കാളിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപിന്‍, പൊട്ടാഷ്യം എന്നിവ സൂര്യ താപം കൊണ്ടുള്ള ചര്‍മ പ്രശ്‌നങ്ങളെ തടയുന്നു. സെബത്തിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)