Sneha Sreekumar: ആദ്യത്തെ കൺമണിയെ വരവേറ്റ് സ്നേഹയും ശ്രീകുമാറും; ആശംസകളുമായി താരങ്ങൾ

Fri, 02 Jun 2023-3:43 pm,

ഇന്നലെ വൈകിട്ടാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുഞ്ഞ് ജനിച്ചത്.

 

എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും ഇതുവരെ പങ്കുവെച്ചിട്ടില്ല.

 

​ഗർഭകാലത്തെ വിശേഷങ്ങളും മറ്റേണിറ്റി ഫോട്ടോഷൂട്ടും ഒക്കെ സ്നേഹ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 

 

കഴിഞ്ഞ ദിവസം നിറവയറുമായി ഒരു മ്യൂസിക്കൽ വീഡിയോ സ്നേഹ പങ്കുവെച്ചിരുന്നു. പൊന്നൂഞ്ഞാലി എന്ന ​ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീകുമാറും സ്നേഹയും നടത്തിയത്.

 

മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് സ്നേഹയും ശ്രീകുമാറും മലയാളി പ്രേക്ഷകർക്ക് സുപരിചിതരായത്. മണ്ഡോദരിയും ലോലിതനുമായി ഇരുവരും തകർത്തഭിനയിച്ചിരുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link