Lucky Animals: വാസ്തുദോഷം കുറയ്ക്കും, സമ്പത്തും സമൃദ്ധിയും നല്‍കും ഈ മൃഗങ്ങള്‍!!
ഈ മൃഗങ്ങളെ മംഗളകരമായി കണക്കാക്കുന്നു
വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ വിധി പോലും മാറ്റാൻ കഴിയുന്ന ചില മൃഗങ്ങള്‍ ഉണ്ട്. അത്തരം ചില മൃഗങ്ങളെ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ, വ്യത്യസ്ത ദൈവങ്ങളും ദേവതകളും ഈ മൃഗങ്ങളിൽ വസിക്കുന്നു, അതിനാൽ ഒരു വ്യക്തിയുടെ വിധി മാറ്റാൻ അവയ്ക്ക് കഴിയും. ഈ മൃഗങ്ങളെ വീട്ടിൽ വളര്‍ത്തേണ്ട ആവശ്യമില്ല, ഒരു വ്യക്തി ആഗ്രഹിക്കുന്നുവെങ്കിൽ, അവയുടെ ചിത്രങ്ങളും പ്രതിമകളും വീട്ടിൽ സൂക്ഷിക്കാം. മരങ്ങളും ചെടികളും കൂടാതെ, വാസ്തു ശാസ്ത്ര പ്രകാരം വീടിന് ശുഭമായ ചില മൃഗങ്ങളെക്കുറിച്ച് അറിയാം
നായകള്‍
നായകളെ വളര്‍ത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നായ ഭൈരവന്‍റെ സേവകനാണെന്നാണ് പുരാണത്തില്‍ പറയുന്നത്. നായയെ വളർത്തിയാൽ ആ വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുമെന്നാണ് വിശ്വാസം. കൂടാതെ, പണത്തിന്‍റെ വരവിനുള്ള വഴിയും തുറക്കുന്നു. നായ വീട്ടിലുള്ളത് കുടുംബാംഗങ്ങളുടെമേല്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധിയെ തടുക്കുമെന്നും പറയപ്പെടുന്നു.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ മത്സ്യം വളര്‍ത്തുന്നത് ഐശ്വര്യമാണ്. യഥാർത്ഥത്തിൽ, മത്സ്യം വിഷ്ണുവിന്‍റെ മത്സ്യ അവതാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഹിന്ദു മതത്തിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു. മത്സ്യം വളർത്തിയാൽ വീട്ടിലെ ദാരിദ്ര്യം മാറും. അതോടൊപ്പം വീട്ടിൽ പോസിറ്റീവ് എനർജിയും ഉണ്ടാകും. അക്വേറിയത്തിൽ സ്വർണ്ണ നിറമുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൂടാതെ അക്വേറിയത്തിൽ സൂക്ഷിക്കുന്ന കറുത്ത മത്സ്യം കുടുംബത്തിന് നേര്‍ക്ക് വരാനിരിയ്ക്കുന്ന പ്രതിസന്ധി ഒഴിവാക്കുമെന്നും പറയപ്പെടുന്നു. വീട്ടിൽ ഒരു മത്സ്യം ഉണ്ടെങ്കിൽ അത് വീട്ടിലെ എല്ലാ പ്രശ്‌നങ്ങളും സ്വയം ഏറ്റെടുക്കുന്നു. അതുകൊണ്ട് തന്നെ കറുപ്പും സ്വർണ്ണ നിറത്തിലുള്ളതുമായ മത്സ്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭമാണ്.
വാസ്തു ശാസ്ത്ര പ്രകാരം കുതിരയെ വളര്‍ത്തുന്നത് വളരെ ഭാഗ്യമാണ്. കുതിരയെ വിജയത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നു. കുതിര വളരെ ശക്തിശാലിയും ബുദ്ധിശക്തിയുമുള്ള മൃഗമാണ്. കുതിരയെ വളര്‍ത്താന്‍ സാധ്യമല്ലെങ്കിൽ, കുറഞ്ഞത് ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ വീടുകളില്‍ സ്ഥാപിക്കാം. ഇത് ഏറെ ശുഭാമാണ്. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ഒരു കുതിരയുടെ പ്രതിമയോ ചിത്രമോ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം കൈവരിക്കുന്നു.
വാസ്തു ശാസ്ത്ര പ്രകാരം ആമ ശുഭ സൂചകമാണ്. ആമയെ വീട്ടില്‍ വളര്‍ത്തുന്നത് ഭാഗ്യമാണ്. ആമ വീട്ടിലുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശുഭമായി നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ആമയെ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മിദേവി പ്രസാദിക്കും. നിങ്ങൾക്ക് വീട്ടില്‍ ആമയെ വളര്‍ത്താന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരു പിച്ചള ആമയെ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതായിരിയ്ക്കും. യഥാർത്ഥത്തിൽ, ആമ സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാത്രമല്ല, എല്ലാ ജോലികളും വിജയിപ്പിക്കാൻ ആമ ഒരു വ്യക്തിയെ സഹായിക്കുന്നു.
വാസ്തു ശാസ്ത്രം അനുസരിച്ച് മുയലിനെ വീട്ടിൽ വളർത്തുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തിൽ, മുയലിനെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ശാന്തതയുടെയും പ്രതീകമായി കണക്കാക്കുന്നു. മുയലിനെ വളർത്തുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് ഊർജം ഇല്ലാതാക്കി പോസിറ്റീവ് എനർജി ഉണ്ടാകാന്‍ സഹായിയ്ക്കുന്നു. മുയലിനെ വളര്‍ത്തിയാല്‍ വീട്ടിൽ സന്തോഷം നിലനിൽക്കും. അതായത്, കുടുംബാംഗങ്ങളെ ഒരുമിച്ച് നിർത്താനും മുയൽ സഹായിക്കുന്നു, ഇതാണ് കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം നിലനിൽക്കാനുള്ള കാരണം.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)