അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കണോ, ബീറ്റ്റൂട്ട് ധാരാളം കഴിക്കൂ...

Fri, 23 Mar 2018-4:37 pm,

തീന്‍ മേശയില്‍ വിഭവങ്ങളുടെ കൂടെ പാവയ്ക്കയെയോ, ബീറ്റ്റൂട്ടിനെയോ കണ്ടാല്‍ അറിയാതെ നമ്മുടെ മുഖം ചുളുങ്ങും എന്നാല്‍, ബീറ്റ്റൂട്ടിന്‍റെ ഗുണങ്ങള്‍ ചെറുതോന്നുമല്ല.

ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്.

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ  ബീറ്റ്റൂട്ട് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.  

ബീറ്റ്റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കുന്നതിന് സഹായിക്കുന്നതെന്ന് യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു.

നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link