Akshaya Tritiya 2024: അക്ഷയതൃതീയയിൽ സ്വർണവും വെള്ളിയും മാത്രമല്ല, ഈ വസ്തുക്കളും വാങ്ങുന്നത് സമ്പത്തും ഐശ്വര്യവും നൽകും

Sun, 28 Apr 2024-5:11 pm,

അക്ഷയതൃതീയ ദിനത്തിൽ കവടി വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം കവടി വാങ്ങി ചുവന്ന തുണിയിൽ കെട്ടി സൂക്ഷിക്കുക. ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

അക്ഷയതൃതീയ ദിനത്തിൽ ശ്രീയന്ത്രം വാങ്ങുന്നത് വളരെ ശുഭകരമാണ്. ഈ ദിവസം ശ്രീയന്ത്രം വാങ്ങി നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.

റോക്ക് സാൾട്ട് അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നത് വീട്ടിൽ സമാധാനവും സന്തോഷവും കൊണ്ടുവരും. ഇത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാൽ, ഈ ദിവസം ഉപ്പ് കഴിക്കരുത്.

അക്ഷയതൃതീയ നാളിൽ വീട്ടിൽ കളിമൺ പാത്രം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മൺപാത്രം വാങ്ങുന്നത് സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കും.

അക്ഷയതൃതീയനാളിൽ ശംഖ് വാങ്ങി ഭവനത്തിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. ശംഖ് ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link