EXCLUSIVE VISUALS: നേപ്പാളിനെ പിടിച്ചുലച്ച് വിമാന ദുരന്തം; 50 പേര്‍ കൊല്ലപ്പെട്ടു

Mon, 12 Mar 2018-5:34 pm,

നേപ്പാളിനെ പിടിച്ചുലച്ച വിമാനാപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടയിലുണ്ടായ അപകടത്തിലാണ് യാത്രാ വിമാനത്തിന് തീ പിടിച്ചത്. 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്രാ വാര്‍ത്താ ചാനലായ 'വിയോണ്‍' റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വിമാനത്തില്‍ യാത്രക്കാരടക്കം 71 പേര്‍ ഉണ്ടായിരുന്നുവെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കി.

യു.എസ് ബംഗ്ലാ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

വിമാനത്താവളം താല്‍ക്കാലികമായി അടിച്ചു. കനത്ത പുക വിമാനത്താവളത്തില്‍ നിന്നും ഉയരുന്നതായി പുറത്തു വരുന്ന ദൃശ്യങ്ങളില്‍ കാണാം.

ലാന്‍ഡിംഗിനിടെ സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മൈതാനത്ത് തകര്‍ന്ന് വീഴുകയായിരുന്നു

 

അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് കാഠ്മണ്ഡുവില്‍ നടന്നത്. 

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

തദ്ദേശ സമയം 2.20നാണ് അപകടം സംഭവിച്ചത്. കാഠ്മണ്ഡുവിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദു ചെയ്തു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link