Guru Chandra yuti: ഗജകേസരി യോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും തൊഴിലിൽ പുരോഗതിയും!
ജ്യോതിഷ പ്രകാരം വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ കേന്ദ്ര ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നത്.
Gajkesari Rajyog 2024: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്. കാരണം ചന്ദ്രൻ അതിൻ്റെ രാശിചിഹ്നം രണ്ടര ദിവസത്തിലൊരിക്കൽ മാറ്റും. അത്തരമൊരു സാഹചര്യത്തിൽ അത് ഏതെങ്കിലും ഗ്രഹവുമായി സംയോജിക്കുന്നു
ചന്ദ്രൻ സെപ്തംബർ 22-ന് ഇടവ രാശിയിൽ പ്രവേശിച്ചു. ഇവിടെഡ് നേരത്തെ തന്നെ വ്യാഴം ഉണ്ട്. വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
ജ്യോതിഷ പ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് എഴുന്നള്ളുന്ന സിംഹം എന്നാണ് അർത്ഥം.
ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവയുമായി കൂടി ചേരുമ്പോഴാണ് ഉണ്ടാകുന്നത്. ഗജകേസരി യോഗത്തിലൂടെ ഭാഗ്യം തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
മകരം (Capricorn): ഗജകേസരി രാജയോഗം ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും, കരിയറിൽ ധാരാളം അവസരങ്ങൾ നൽകും, സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ ലാഭം, കുടുംബജീവിതം സന്തുഷ്ടമായിരിക്കും, മാനസിക സമാധാനം ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും
കന്നി (Virgo): ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും ഗുണകരമാകും. സാമ്പത്തിക നേട്ടം, ബിസിനസ്സിൽ പുരോഗതി, രാജ്യത്തിനകത്തും പുറത്തും യാത്ര, മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാണ് യോഗം, സാമൂഹിക പ്രവർത്തനങ്ങളിൽ പ്രശസ്തി വർദ്ധിക്കും
കർക്കടകം (Cancer): ഗജകേസരി രാജയോഗത്തിൽ ഇവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്കും ബിസിനസ്സുകാർക്കും സമയം അനുകൂലമായിരിക്കും, ജോലിയിൽ ഇൻക്രിമെൻ്റിനൊപ്പം പ്രമോഷനും ലഭിച്ചേക്കാം. പുതിയ കരാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ, കരിയറിൽ വിജയത്തിൻ്റെ പുതിയ വാതിലുകൾ തുറക്കും, ചന്ദ്രൻ്റെയും വ്യാഴത്തിൻ്റെയും അനുഗ്രഹത്താൽ പ്രശസ്തിയും പ്രതാപവും വർദ്ധിക്കും
മേടം (Aries): ഗജകേസരി രാജയോഗം ഇവർക്ക് ശുഭപ്രതീക്ഷകൾ നൽകും. അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം, ബിസിനസ്സുകാർക്ക് കടം വാങ്ങിയ പണം തിരികെ ലഭിക്കും. ബിസിനസ്സിൽ പുരോഗതി, എല്ലാ ജോലികളിലും വിജയം, സാമൂഹിക പ്രവർത്തനങ്ങളിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും
കുംഭം (Aquarius): വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഇവർക്ക് ഭാഗ്യ നേട്ടങ്ങൾ നൽകും, റിയൽ എസ്റ്റേറ്റ്, വസ്തു, എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് സമയം അനുകൂലമാണ്. ഭൗതിക സുഖങ്ങൾ ലഭിക്കും, ചില നല്ല വാർത്തകളും ലഭിക്കും ഒപ്പം . വാഹനമോ വസ്തുവോ വാങ്ങാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)