Janhvi Kapoor: പൂമ്പാറ്റയഴകിൽ ജാൻവി കപൂർ; ഫ്ലോറൽ സാരിയിൽ സുന്ദരിയായി താരം

Sat, 09 Mar 2024-4:23 pm,

നടി ജാൻവി കപൂർ ഫാഷൻ പ്രേമികൾക്കിടയിൽ താരമാണ്.

മോഡേൺ വസ്ത്രങ്ങൾക്കൊപ്പം തന്നെ പരമ്പരാ​ഗത വസ്ത്രങ്ങളിലും താരം തിളങ്ങാറുണ്ട്.

ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

ഓറഞ്ച് ഫ്ലവർ വർക്കോടുകൂടിയ വൈറ്റ കളർ സാരിയിലുള്ള ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചത്.

സാരിയിൽ തൊണ്ണൂറുകളിലെ നായികയുടെ ലുക്കിലാണ് ജാൻവി എത്തിയിരിക്കുന്നത്.

സാരിക്കൊപ്പം ജാൻവി കപൂർ പേൾ ആക്സസറീസാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

ജാൻവിയെ കാണുമ്പോൾ അമ്മയും നടിയുമായ ശ്രീദേവിയെ ഓർമ്മ വരുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

കമന്റ് സെക്ഷനിൽ ജൂനിയർ ശ്രീദേവിയെന്നാണ് ജാൻവിയെ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link